ആനന്ദരാജൻ

Friday 26 September 2025 1:53 AM IST

വൈക്കം : പടിഞ്ഞാറെക്കര ഹരികൃഷ്ണയിൽ (മണിയന്തറ) കെ. ആനന്ദരാജൻ (ഷാജി , 65) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 127ാം നമ്പർ പടിഞ്ഞാറെക്കര ബ്രാഞ്ച് മുൻ പ്രസിഡന്റാണ്. നിലവിൽ ധ്രുവപുരം ശിവക്ഷേത്ര പുനർ നിർമ്മാണ കമ്മി​റ്റി ചെയർമാനായി പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: ഷീല (പടിഞ്ഞാറെക്കര ഈരക്കണ്ടത്തിൽ കുടുംബാംഗം) മക്കൾ : അനൂപ്, ഹരികൃഷ്ണൻ, ഹരിശങ്കർ. മരുമക്കൾ : നീതു രാജ്, (ഡോക്ടർ, പാലാ ഗവ.ഹോമിയോ ആശുപത്രി), ആശ (കൃഷി ഓഫീസർ, മറവന്തുരുത്ത്), അലീഷ (കാനഡ). സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.