വീണ്ടും റെക്കോർഡുമായി മോഹൻലാൽ ,​ ഒരേവർഷം 3 സിനിമകൾ 100 കോടി ക്ലബ്ബിൽ

Friday 26 September 2025 6:00 AM IST

തുടർച്ചയായി 100 കോടി ക്ലബ്ബുമായി മോഹൻലാൽ. എമ്പുരാൻ, തുടരും എന്നീ സിനിമകൾക്കുശേഷം ഹൃദയപൂർവ്വവും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

ഇതാദ്യമായാണ് ഒരു നടന്റെ മൂന്നു സിനിമകൾ ഒരേ വർഷം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. എമ്പുരാനും തുടരും 200 കോടിക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 268 കോടി ആണ് എമ്പുരാന്റെ ആകെ കളക്ഷൻ. തുടരും 235 കോടിയും നേടി. പത്തു വർഷത്തിനുശേഷം മോഹൻലാലും സംവിധായകൻ അന്തിക്കാടും ഒന്നിച്ച ചിത്രം ആണ് ഹൃദയപൂർവ്വം,

മാളവിക മോഹനൻ ആണ് നായിക. സംഗീത, ലാലു അലക്സ്, സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. ആശി‌ർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. കഥ അഖിൽ സത്യൻ. തിരക്കഥ, സംഭാഷണം ടി.പി. സോനു.

ചിത്രത്തിന്റെ ഒ.ടിടി സ്ട്രീമിംഗ് ജിയോ ഹോട് സ്റ്റാറിൽ ആരംഭിച്ചു.