അനിമേറ്റഡ് ഹ്രസ്വ ചിത്രം ബ്ലൂസ്' ട്രെയിലർ

Friday 26 September 2025 6:00 AM IST

അവതരിപ്പിക്കുന്നത് നിവിൻ പോളി

നിവിൻ പോളി അവതരിപ്പിക്കുന്ന അനിമേറ്റഡ് ഹൃസ്വ ചിത്രം 'ബ്ലൂസ്' ട്രെയിലർ പുറത്ത്; അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ചിത്രം രാജേഷ് പി. കെ സംവിധാനം ചെയ്യുന്നു. ലോകമെമ്പാടും ചലച്ചിത്രമേളകളിൽ ഇതിനോടകം തന്നെ വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ 'ബ്ലൂസ്' എന്ന അതിശയകരമായ അനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂർ ആസ്ഥാനമായ റെഡ്ഗോഡ് സ്റ്റുഡിയോയുമായി നിവിൻ പോളി കൈകോർത്തു. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്കർ 3, ദി ക്രൂഡ്സ്, ട്രോൾസ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട് രാജേഷ് പി. കെ . സുഷിൻ ശ്യാം ആണ് പശ്‌ചാത്തല സംഗീതം . മഞ്ഞുമ്മൽ ബോയ്സ് ഫെയിം ഷിജിൻ മെൽവിൻ ഹട്ടന്റെ സൗണ്ട് ഡിസൈനും , ജീത്ത് പരമ്ബേന്ദവിദയുടെ അതിശയകരമായ അനിമേഷൻ സംവിധാനവും ഹൈലൈറ്റാണ്. ഒരു യഥാർത്ഥ സിനിമാറ്റിക് അനുഭവത്തിനായി രൂപകൽപ്പന ചെയ്ത 'ബ്ലൂസ്', ഡോൾബി അറ്റ്മോസിൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. ഷിബിൻ കെ.വി, ജാസർ പി. വി എന്നിവർ ചേർന്നാണ് നിർമ്മാണം. റെഡ്ഗോഡ് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ ട്രെയിലർ കാണാം.