ദായ്‌റ ആരംഭിച്ചു ,​ പൊലീസ് വേഷത്തിൽ പൃഥ്വിരാജ്

Friday 26 September 2025 6:00 AM IST

പൃഥ്വിരാജും കരീന കപൂറും നായകനും നായികയുമായി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്‌റ' യുടെ ചിത്രീകരണം ആരംഭിച്ചു. പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിൽ ആണ് പൃഥ്വിരാജ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്രൈം ഡ്രാമയിൽ ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയായിരിക്കും . മേഘ്ന ഗുൽസാറും യഷ് കേശവനായിഡും സീമ അഗർവാളും ചേർന്നാണ് ദായ്റയുടെ തിരക്കഥ. ജംഗ്ളി പിക്ചേഴ്സും പെൻ സ്റ്റുഡിയോസ് ചേർന്നാണ് നിർമ്മാണം. ബോളിവുഡിലെ പ്രശസ്ത ബാനറുകൾ ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

റാസി, തൽവാർ, സാംബഹാദൂർ എന്നീ മികച്ച ചിത്രങ്ങളുടെ സംവിധായികയാണ് മേഘ്ന ഗുൽസാർ.അതേസമയം അഭിനയ ജീവിതത്തിൽ കാൽ നൂറ്റാണ്ടിൽ എത്തി കരീന കപൂർ.

കരീനയുടെ അറുപത്തിയെട്ടാമത്തെ ചിത്രമാണ് ദായ്റ.

. വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ്. ഐ നോ ബഡി ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കാനുണ്ട്.. പൃഥ്വിരാജിനെ നായകനാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി ഇന്ന് വൈക്കത്ത് ആരംഭിക്കും . പൃഥ്വിരാജിനൊപ്പം അറുപത് പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. എസ് എസ്. രാജമൗലിയുടെ മഹേഷ് ബാബു ചിത്രം, സലാർ 2 എന്നിവയും പൃഥ്വിരാജിന് പൂർത്തിയാകാനുണ്ട്.