പവൻ ആണ് ഒജി, കൊടും വില്ലനായി ഹാഷ്മി
തെലുങ്ക് സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ 'ഒജി' (ദേ കോള്‍ ഹിം ഓജി)മികച്ച അഭിപ്രായം നേടുന്നു . ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ 'ഒജാസ് ഗംഭീര' എന്ന 'ഒജി ' ആയി പവൻ കല്യാണും, പ്രതിനായകനായി ബോളിവുഡ് താരം ഇമ്രാൻ ഹാഷ്‍മിയും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്നു. അഡ്വാൻസ് ബുക്കിംഗിലൂടെ 50 കോടി ഒജി നേടിയതാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. പ്രിയങ്ക മോഹൻ നായികയായി എത്തുന്നു. പ്രകാശ് രാജും, അർജുൻ ദാസും, ശ്രിയ റെഡ്ഡിയും, ഹരിഷ് ഉത്തമനും ആണ് മറ്റു താരങ്ങൾ.
ആർ.ആർ.ആർ നിർമിച്ച ഡിവിവി എന്റർടെയ്‍ൻമെന്റിന്റെ ബാനറിൽ ഡി വി വി ദനയ്യയാണ് നിർമ്മാണം.
രവി കെ. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമൻ ആണ് സംഗീതം, എഡിറ്റിംഗ് നവീൻ നൂലി, പ്രൊഡക്‌ഷൻ ഡിസൈൻ എ.എസ്. പ്രകാശ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ ഹരീഷ് പൈ . എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അശ്വിൻ മണി,
കേരള പി.ആർ.ഒ പി.ശിവപ്രസാദ് .