'ശുഭാനന്ദഗുരു' അനിമേഷൻ ഡോക്യുമെന്ററി പ്രകാശനം 28ന്

Friday 26 September 2025 2:47 AM IST

മാന്നാർ : ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ ജീവചരിത്രം ആധാരമാക്കിയുള്ള അനിമേഷൻ ഡോക്യുമെന്ററി 'ശുഭാനന്ദഗുരു' പ്രകാശനം 28ന് നടക്കുമെന്ന് സംവിധായകൻ മനുമാന്നാർ അറിയിച്ചു. വൈകിട്ട് 3ന് മാന്നാർ കോയിക്കൽ ജംഗ്ഷന് കിഴക്ക് 68-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവഹിക്കും. എസ്.എൻ.ഡി.പിയോഗം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ സാമൂഹിക,​രാഷ്ട്രീയ,​ ജീവകാരുണ്യപ്രവർത്തകർക്കും, എഴുത്തുകാർക്കും ആദരവ് നൽകും. എം.എൽ.എ മാരായ അഡ്വ.യു.പ്രതിഭ, പി.സി വിഷ്ണുനാഥ്, എം.എസ് അരുൺകുമാർ, സംസ്ഥാന ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, സ്വാമി സുരേശാനന്ദ ശിവഗിരി മഠം, സ്വാമി ശിവാനന്ദ സരസ്വതി മഹാരാജ്, മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കുട്ടംപേരൂർ ആത്മബോധോദയ സംഘം ജന്മഭൂമി സെക്രട്ടറി അപ്പുക്കുട്ടൻ പത്തനംതിട്ട എന്നിവരും വിവിധ ആത്മീയ,​ സാമൂഹിക,​ സാംസ്കാരിക നേതാക്കളും പങ്കെടുക്കും. തുടർന്ന് വള്ളിക്കുന്നം ബ്രദേഴ്സിന്റെ ഭജൻസും, മാന്നാർ ശ്രീശങ്കര തിരുവാതിര സംഘത്തിന്റെ തിരുവാതിരയും നടക്കും.