പുതുക്കുടി പുഷ്പൻ സ്മൃതി സദസ്
Thursday 25 September 2025 8:25 PM IST
പാനൂർ:മൂന്ന് പതിറ്റാണ്ടുകാലം യുവത്വത്തിന് ആവേശം നൽകി സഹനജീവിതം നയിച്ച കൂത്തുപറമ്പ് സമരപോരാളി പുതുക്കുടി പുഷ്പന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് കെ.കെ.രാജീവൻ പഠന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ പാനൂരിൽ സഹനസൂര്യൻ സ്മൃതി സദസ്സ് നടന്നു. ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.കെ.സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, പാനൂർ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ, സി പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ഇ.കുഞ്ഞബ്ദുള്ള, എം.പി.ബൈജു, എൻ.അനൂപ് എന്നിവർ സംസാരിച്ചു. എ.രാഘവൻ സ്വാഗതം പറഞ്ഞു