സ്വച്ഛത ഹി സേവ ശുചിത്വോത്സവ ക്യാമ്പയിൻ

Thursday 25 September 2025 8:27 PM IST

പയ്യന്നൂർ: സ്വച്ഛത ഹി സേവ-ശുചിത്വോത്സവം ക്യാമ്പയിന്റെ ഭാഗമായി പയ്യന്നൂർ നഗരസഭ സംഘടിപ്പിച്ച "ഒരു ദിവസം, ഒരു മണിക്കൂർ ഒരുമിച്ച്" ശുചീകരണ പരിപാടി പെരുമ്പ ക്ലോക്ക് ടവർ പരിസരത്ത്‌ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻപ്പെക്ടർ ആർ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ.കെ.ശ്യാംകൃഷ്ണൻ , കെ.വി.അജിത, ടി.വി.വിധു , ആർ.സബിത,ശുചിത്വ മിഷൻ വൈ.പി.ഹൃദ്യമോൾ ഹരീന്ദ്രൻ, പയ്യന്നൂർ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി അബിൻ പ്രകാശ് എന്നിവർ സംസാരിച്ചു. നഗരസഭയിലെ 44 വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് രാവിലെ 8 മുതൽ 9 മണിവരെയാണ് ശുചീകരണം നടന്നത്.