ഓർമ്മക്കൂട്ട് 25 വാർഷികാഘോഷം
Thursday 25 September 2025 8:31 PM IST
കാഞ്ഞങ്ങാട്: കെ.എ.പി 4 ാം ബറ്റാലിയൻ ഓർമ്മക്കൂട്ട് 25 ഇരുപതാം വാർഷിക ആഘോഷ സംഗമം ബേക്കൽ ക്ലബ്ബിൽ എ.എസ്.പി ഡോ.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ഇൻസ്‌പെക്ടർ എം.വി.ശ്രീദാസ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ, പാനൂർ സബ് ഇൻസ്‌പെക്ടർ പി.സുഭാഷ് ബാബു, അസി.സബ് ഇൻസ്‌പെക്ടർമാരായ രാജ്കുമാർ ബാവിക്കര, അനിൽ കണ്ടകൈ, വിജേഷ് കുയിലൂർ കണ്ണൂർ, ഷാജഹാൻ വയനാട് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ മെഡലും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറും നേടിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു .അസി.സബ് ഇൻസ്‌പെക്ടർ പ്രദീപൻ കോതോളി സ്വാഗതവും, അസി.സബ് ഇൻസ്‌പെക്ടർ സിനിഷ് സിറിയക് നന്ദിയും പറഞ്ഞു. നിർമ്മൽ കുമാർ കാടകം പോലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ചു. സുരേഷ് പള്ളിപ്പാറയോടൊപ്പം പോലീസ് സിനി ട്രാക്ക് ഗാനമേളയും അരങ്ങേറി.