അഞ്ചരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ
Friday 26 September 2025 2:36 AM IST
നെടുമ്പാശേരി: അഞ്ചരക്കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി ജാസിമിനെ (21) റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടി. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് ആലുവയിലെത്തിച്ച്, അവിടെ നിന്ന് ഓട്ടോയിൽ പോകുമ്പോൾ നെടുമ്പാശേരിയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ എം.എച്ച്. അനുരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.