അക്രഡിറ്റഡ് ഓവർസിയർ ഒഴിവ്
Friday 26 September 2025 1:46 AM IST
ആലപ്പുഴ : എടത്വ ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് ഓവർസിയറുടെ ഒഴിവിലേയ്ക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള 2വർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്/സിവിൽ ഡിപ്ളോമ/ സിവിൽ എൻജിനീയറിംഗ് ബിരുദ ധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8ന് പകൽ 11ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.