'സ്റ്റുഡൻസ് സ്റ്റാൻഡ് വിത്ത് പാലസ്തീൻ'
Friday 26 September 2025 2:00 AM IST
ആലപ്പുഴ: മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന വിധത്തിൽ കുട്ടികളുൾപ്പെടെയുള്ളവരെ കൊന്നൊടുക്കുകയും വിനാശം സൃഷ്ടിക്കുകയും ചെയ്യുന്ന ഇസ്രയേലിന്റെ പാലസ്തീൻ യുദ്ധത്തിനെതിരെ ആൾ ഇന്ത്യാ സെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ എസ്.ഡി കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'സ്റ്റുഡൻസ് സ്റ്റാൻഡ് വിത്ത് പാലസ്തീൻ' ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചു. എ.ഐ.ഡി.എസ്.ഒ ജില്ലാ സെക്രട്ടറി അലൻ റോയ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.പ്രത്യുഷ് , തിങ്കൾ അനിൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ പടം വരച്ചും കൈ പതിപ്പിച്ചും ഒപ്പുകൾ ഇട്ടും ഐക്യദാർഢ്യം രേഖപ്പെടുത്തി.