ഉപജില്ല ശാസ്ത്രമേള:ക്വിസ് മത്സരം
Friday 26 September 2025 3:00 AM IST
ആലപ്പുഴ : ഉപജില്ല ശാസ്ത്രമേളയുടെ ഭാഗമായ ഐ.ടി മേളയിൽ വിവിധ വിഭാഗങ്ങളിലായി ക്വിസ് മത്സരം നടത്തി. ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ബിയാട്രിസ് ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിന്റെ ഉദ്ഘാടനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം കെ ശോഭന നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി.ജീവ മുഖ്യാതിഥിയായി. ഐ .ടി ക്ലബ്ബ് കൺവീനർ കെ.കെ.ഉല്ലാസ്, ജോയിന്റ് കൺവീനർ ജിഷ അംബികേശ്, മാർട്ടിൻ പ്രിൻസ് എന്നിവർ സംസാരിച്ചു.
യു.പി വിഭാഗത്തിൽ വി.ശ്രീഹരിയും ഹൈസ്കൂൾ വിഭാഗത്തിൽ ഗവ. മുഹമ്മദൻസ് ബോയ്സും ഒന്നാമതെത്തി.