മറവിരോഗ സൂക്ഷ്മ പരിശോധന ക്യാമ്പ്

Friday 26 September 2025 2:03 AM IST

ചേർത്തല: നഗരസഭയും സർക്കാർ ഹോമിയോ ആശുപത്രിയും സംയുക്തമായി നടത്തുന്ന ഓർമ്മക്കൂട്ട് പദ്ധതിയുടെ നേതൃത്വത്തിൽ മറവിരോഗ സൂക്ഷ്മ പരിശോധന മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും ചേരകുളം റോട്ടറി ക്ലബിൽ നടന്നു. മെഡിക്കൽ ഓഫീസർ ഡോ. വിശ്വലക്ഷ്മി സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.റിഫ്‌ന.സി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം സി.ഡി.എസ് മെമ്പർ ഗീത മുരളീധരൻ നിർവഹിച്ചു. ഡോ.റിഫ്‌ന.സി.എസ് മറവിരോഗ ബോധവൽകരണ ക്ലാസ് നയിച്ചു. ജീവിതശൈലീ രോഗപരിശോധന, മറവിരോഗ സൂക്ഷ്മ പരിശോധന ,മെമ്മറി ഗെയിം തുടങ്ങിയവയുംനടന്നു. ചിലങ്ക നന്ദി പറഞ്ഞു.