അൽഷിമേഴ്‌സ് രോഗികളേക്കാൾ പ്രയാസം കൂട്ടിരിപ്പുകാർക്ക്

Friday 26 September 2025 12:00 AM IST

തൃശൂർ: അൽഷിമേഴ്‌സ് രോഗികളേക്കാൾ പലപ്പോഴും കൂടുതൽ വിഷമമനുഭവിക്കേണ്ടിവരുന്നത് കൂട്ടിരിപ്പുകാർക്കായിരിക്കുമെന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ന്യൂറോളജി വിഭാഗം മേധാവി ഡോ. ഫിജു ചാക്കോ. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ പ്രവർത്തിക്കുന്ന കൾച്ചറൽ ക്ലബ്ബിന്റെ പ്രതിമാസപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസുഖംമൂലം നിർബന്ധബുദ്ധി കാണിക്കുന്ന രോഗികൾക്ക് സംവാദത്തിലൂടെ മനസ്സിലാക്കിക്കൊടുക്കാനും തിരുത്താനും ശ്രമിക്കുന്നതിനുപകരം അവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. കൾച്ചറൽ ക്ലബ് കൺവീനർ പ്രൊഫ. എൻ.എൻ. ഗോകുൽദാസ് അദ്ധ്യക്ഷനായി. ഡോ. ഇ. ദിവാകരൻ, ക്ലെൻസി, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.