റഫി സ്മൃതി ഞായറാഴ്ച

Friday 26 September 2025 12:00 AM IST

കൊടുങ്ങല്ലൂർ : സാംസകാരിക സംഘടനയായ സാക്ഷിയുടെ ആഭിമുഖ്യത്തിൽ 28 ന് വൈകിട്ട് 6 മുതൽ കോട്ടപ്പുറം ആംഫി തിയറ്ററിൽ റഫി സ്മൃതി സംഘടിപ്പിക്കും. സിനിമാ സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാക്ഷി പ്രസിഡന്റ് സെയ്താവൻ അദ്ധ്യക്ഷത വഹിക്കും. പതിനഞ്ചോളം ഗായകർ മുഹമ്മദ് റഫി ആലപിച്ച ഗാനങ്ങൾ ആലപിക്കും. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാർഡ് ജേതാവ് നോവലിസ്റ്റ് ടി.കെ ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. ഡോ. പി.എ മുഹമ്മദ് സെയ്യിദ്, ഡോ.ജോസ് ഊക്കൻ, പി.എ.സീതി മാസ്റ്റർ, ആസ്പിൻ അഷ്രഫ്, പി.ടി മാർട്ടിൻ, ഷാലിമാർ അഷ്രഫ്, പി.ആർ ബാബു തുടങ്ങിയവർ പ്രസംഗിക്കും.