എജ്യുക്കേഷൻ എക്‌സ്‌പോ ' ഉണർവ് 2025 '

Friday 26 September 2025 12:00 AM IST

തൃശൂർ: കാർമൽ കോളേജിൽ 26,27 തീയതികളിൽ എജ്യുക്കേഷൻ എക്‌സ്‌പോ ' ഉണർവ് 2025 ' സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ 10.30 ന് ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളിലെയും ഹയർസെക്കഡറി സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്കായി സംസ്‌കൃതി എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 27 ന് യുവസംരഭകർക്കായി സ്‌കിൽ മേള സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് എക്‌സപോ. വാർത്താസമ്മേളനത്തിൽ സിസ്റ്റർ റിനി റാഫേൽ,ജിജോ ജോസഫ്, ലിന്റ് .പി.ജോസ്, വി.കെ.രാജേശ്വരി എന്നിവർ പങ്കെടുത്തു.