14 ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി ഒരാൾ അറസ്റ്റിൽ
Friday 26 September 2025 1:26 AM IST
വെഞ്ഞാറമൂട്: പതിനാല് ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി ഒരാൾ അറസ്റ്റിൽ.കൊല്ലം കടയ്ക്കൽ പാറവിള പുത്തൻവീട്ടിൽ റാഫി (49)യെയാണ് വെഞ്ഞാറമൂട് എസ്.എച്ച്.ഒ അബ്ദുൽ കലാം ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട്–പുത്തൻപാലം റോഡിൽ മാണിയ്ക്കൽ പള്ളിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 14 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു.കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് വിപണിയിൽ 5 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.