വിളർച്ച നിർണയ ക്യാമ്പ് നടത്തി

Friday 26 September 2025 12:00 AM IST

നാട്ടിക: തളിക്കുളം പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുമായി സംഘടിപ്പിച്ച വിളർച്ച നിർണയ ക്യാമ്പ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 60 വയസിൽ താഴെയുള്ള സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും രക്ത പരിശോധന നടത്തി ഹീമോഗ്ലോബിന്റെ അളവ് 12 പോയിന്റിൽ കുറവാണെങ്കിൽ പോഷകാഹാര കിറ്റ് വിതരണം ചെയ്ത് സ്ത്രീകളിലെ രക്തക്കുറവ് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എ.ഐ. മുജീബ്, പി.കെ അനിത, ബുഷറ അബ്ദുൽ നാസർ, സന്ധ്യ മനോഹരൻ, സിംഗ് വാലത്ത്, കെ കെ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.