ജീവിതോത്സവം 2025
Friday 26 September 2025 3:03 AM IST
തിരുവനന്തപുരം:ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർഗശേഷിയും ഊർജ്ജവും ലക്ഷ്യമിട്ട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന പദ്ധതിയാണ് ജീവിതോത്സവം 2025.മുഖ്യമന്ത്രി പിണറായി വിജയനാണ് ലഹരിമുക്ത കൗമാരം മുൻനിറുത്തി പദ്ധതി പ്രഖ്യാപിച്ചത്.21 ദിന ചലഞ്ചുകളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.അഡ്വ.ആന്റണി രാജു അധ്യക്ഷത വഹിച്ചു.വൈ.എം ഉപ്പിൻ,ഡോ.ഷാജിത എസ്,ഡോ.രതീഷ് കാളിയാടൻ,ഗ്രീഷ്മ വി,ഗീത ജി,ബിനു പി.ബി,ശ്രീജ പി തുടങ്ങിയവർ പങ്കെടുത്തു.