ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ

Friday 26 September 2025 3:03 AM IST

വർക്കല: ലയൺസ് ഡിസ്ട്രിക്ട് 318 എയിലെ വർക്കല ലയൺസ് ക്ലബിന്റെ അഭിമുഖ്യത്തിൽ ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.വർക്കല റെയ്ഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ.സെബാസ്റ്റ്യൻ ലഹരിയുടെ ദൂഷ്യവശങ്ങളെയും അത് ചെറുക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും കുട്ടികൾക്ക് വിശദമായ ക്ലാസെടുത്തു.സ്കൂൾ പ്രിൻസിപ്പൽ അനിൽ.എം.ആർ,ക്ലബ് പ്രസിഡന്റ് എൻ.പ്രസന്ന,സെക്രട്ടറി ഗീത.എസ്,സെക്രട്ടറി ജനറൽ എസ്.പ്രസാദ്,സി വി.ഹേമ ചന്ദ്രൻ,ഡി.സൽഗുണൻ,ചിറയിൻകീഴ് ക്ലബ് പ്രസിഡന്റ് ജി.ചന്ദ്രബാബു,ഡോക്ടർ എസ്.ദീപ,ഷാൻ ചന്ദ്രൻ.സി.എസ് എന്നിവർ പങ്കെടുത്തു.