ഭാരതീയ വിദ്യാനികേതൻ ജില്ലാ സമിതി യോഗം

Friday 26 September 2025 3:04 AM IST

അമരവിള : ഭാരതീയ വിദ്യാനികേതൻ ജില്ലാ സമിതി യോഗം പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്നു.ജില്ലാ സെക്രട്ടറി അനിൽ.കെ സ്വാഗതം പറഞ്ഞു.വിദ്യാഭാരതി ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എൻ.സി.ടി.രാജഗോപാൽ,ഭാരതീയ വിദ്യനികേതൻ സംസ്ഥാന സംഘടന സെക്രട്ടറി ആർ.അനീഷ് ,ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.മോഹൻകുമാർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ സമിതി പ്രവർത്തകർ,കാര്യവിഭാഗ സംയോജകർ,ജില്ലയിലെ വിദ്യാലയങ്ങളുടെ പ്രസിഡന്റ് ,സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.