12 കാരിയെ ലൈംഗികമായി ഉപദ്രവിച്ച 68 കാരൻ അറസ്റ്റിൽ
Friday 26 September 2025 12:00 AM IST
ചാവക്കാട്: 12 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 68 കാരൻ അറസ്റ്റിൽ. കടപ്പുറം പഞ്ചായത്ത് മുനയ്ക്കക്കടവ് അഴിമുഖം പുഴങ്ങര വീട്ടിൽ അബ്ദുള്ള മോനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി നടത്തിയിരുന്ന കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുമ്പോഴാണ് പലതവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. സ്‌കൂളിലെ കൗൺസിലറോട് കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂളധികൃതർ പൊലിസിൽ അറിയിച്ചതോടെയാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.