യെമനിൽ ഇസ്രയേൽ ആക്രമണം: 2 മരണം

Friday 26 September 2025 7:12 AM IST

സനാ: യെമന്റെ തലസ്ഥാനമായ സനായിൽ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം. 2 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ഏയ്ലറ്റ് നഗരത്തിന് നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് തിരിച്ചടി. അതേ സമയം, ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയിൽ മരണം 65,410 കടന്നു. ഇന്നലെ മാത്രം 40ലേറെ പേർ കൊല്ലപ്പെട്ടു,