റഗാസയുടെ ശക്തി ക്ഷയിച്ചു

Friday 26 September 2025 7:12 AM IST

ബീജിംഗ്: കിഴക്കൻ ഏഷ്യയെ വിറപ്പിച്ച ഇക്കൊല്ലത്തെ ഏറ്റവും ശക്തിയേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റായ റഗാസയുടെ ശക്തി കുറഞ്ഞു. ഫിലിപ്പീൻസ്, തായ്‌‌വാൻ, ഹോങ്കോങ്ങ്, തെക്കൻ ചൈന എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ച റഗാസ ഇന്നലെ ശക്തി ക്ഷയിച്ച് വിയറ്റ്നാമിലെ ക്വാങ്ങ് നിൻഹ് പ്രവിശ്യയിൽ കരതൊട്ടു. ശക്തമായ കാറ്റിന്റെയും മഴയുടെയും പശ്ചാത്തലത്തിൽ വിയറ്റ്നാമിൽ പ്രളയ, ഉരുൾപ്പൊട്ടൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ചൈനയിലും ഹോങ്കോങ്ങിലും രക്ഷാദൗത്യങ്ങൾ പുരോഗമിക്കുന്നു. ഫ്ലൈറ്റുകൾ പുനരാരംഭിച്ചു. റഗാസയെ തുടർന്ന് 27 പേർക്കാണ് തായ്‌വാനിലും ഫിലിപ്പീൻസിലുമായി ജീവൻ നഷ്ടപ്പെട്ടത്.