ഈ നാളുകാർ പുതിയ ജോലിയിൽ പ്രവേശിക്കും; പഴയ വീട് വിറ്റ് പുതിയത് വാങ്ങും

Sunday 28 September 2025 12:42 AM IST

അശ്വതി: ഉദ്യോഗസ്ഥർക്ക് അനുകൂലസമയം. ഭാരിച്ച ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. ബന്ധുക്കളുമായി രമ്യതയിൽ വർത്തിക്കും. വ്യാപാരത്തിൽ വിചാരിച്ചത്ര പുരോഗതിയുണ്ടാകില്ല. സർവകാര്യങ്ങളിലും തുടക്കത്തിൽ തടസമുണ്ടാകുമെങ്കിലും പിന്നീട് ശരിയാകും. ഭാഗ്യദിനം വ്യാഴം ഭരണി: പ്രതികൂലശക്തികൾ പ്രവർത്തനരംഗങ്ങളിൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ശരിയായ രീതിയിൽ ചിന്തിക്കാനും ശത്രുക്കളെ പരാജയപ്പെടുത്താനും സാധിക്കും. വിദേശയാത്രകൾ സാദ്ധ്യമാകും. സ്വയം നിർമ്മിച്ച സാധനങ്ങൾക്ക് നല്ല മാർക്കറ്റുണ്ടാകും. ഭാഗ്യദിനം തിങ്കൾ കാർത്തിക: ഏത് തൊഴിലിലുള്ളവർക്കും ആ രംഗത്ത് ഉയർച്ചയുണ്ടാകും. വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. പൂർവിക സ്വത്ത് അനുഭവയോഗ്യമാകും. ഷെയറുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. ദൂരയാത്രകൾ നിറുത്തിവയ്ക്കേണ്ടി വരും. ഭാഗ്യദിനം വെള്ളി രോഹിണി: പൊലീസുകാർക്ക് പ്രമോഷനും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കേസുകളിൽ അനുകൂല വിധിയുണ്ടാകും. യാത്രകളിലൂടെ കാര്യലാഭവും ധനലാഭവുമുണ്ടാകും. പരിശ്രമിക്കുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. വിദേശത്തുള്ളവർ നാട്ടിൽ തിരിച്ചെത്തും. ഭാഗ്യദിനം ബുധൻ മകയിരം: ദൈവാനുകൂല്യത്താൽ പ്രതിസന്ധികൾ മറികടക്കും. സഹപ്രവർത്തകരിൽ നിന്നും പ്രയാസങ്ങൾ നേരിടേണ്ടി വരും. ഹർജികൾ, എഴുത്തുകൾ മുഖേന സാമ്പത്തിക നേട്ടമുണ്ടാകും. വിദേശത്തുള്ളവർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഭാഗ്യദിനം ചൊവ്വ തിരുവാതിര: ഉദ്യോഗത്തിൽ സ്ഥലമാറ്റം ലഭിക്കും. പതിവിനു വിപരീതമായി പല കാര്യങ്ങളിലും ഇടപെടും. ജോലിനേടാനുള്ള സ്വന്തം അദ്ധ്വാനം ഫലിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരികെ ലഭിക്കും. ഭാഗ്യദിനം ബുധൻ

പുണർതം: സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. ദൂരസ്ഥലത്തുനിന്ന് പ്രോത്സാഹകമായ ചില എഴുത്തുകൾ ലഭിക്കും. പ്രശംസാപത്രങ്ങളോ സമ്മാനങ്ങളോ ലഭിക്കാം. ചിലകാര്യങ്ങളിൽ ഉറച്ച തീരുമാനമെടുക്കും. ഭാഗ്യദിനം ശനി പൂയം: കുടുംബാന്തരീക്ഷം പൊതുവെ സുഖകരമായിരിക്കും. വാക്കുതർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിവാകുന്നതാണ് നല്ലത്. ചെയ്യുന്ന പ്രവൃത്തികളിൽ ലാഭമുണ്ടാകും. എല്ലാ രംഗങ്ങളിലും കൃത്യനിഷ്ഠപാലിക്കുന്നതാണ്. ഭാഗ്യദിനം തിങ്കൾ

ആയില്യം: പുതിയ ജോലി ശ്രമിക്കുന്നവർക്ക് അത് സാധിക്കും. വക്കിലന്മാർക്ക് നല്ല സമയമാണ്. പഴയ വീട് വിറ്റ് പുതിയത് വാങ്ങും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയമുണ്ടാകും. അയൽക്കാരുമായി രമ്യതയിൽ വർത്തിക്കും. ഭാഗ്യദിനം ഞായർ മകം: കലാപരമായി പ്രവർത്തിക്കുന്നവർക്ക് പണവും പ്രശസ്തിയുമുണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട് അലച്ചിലും ബുദ്ധിമുട്ടും വരാം. കിട്ടേണ്ട പണം കൈയിൽ വന്നുചേരും. പൊതുകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ഭാഗ്യദിനം ബുധൻ പൂരം: പരീക്ഷകളിൽ ഉന്നതവിജയമുണ്ടാകും. സ്വന്തം പ്രവൃത്തിയിലുള്ളവർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നല്ല സമയമാണ്. വാക്കു‌തർക്കങ്ങളിൽ നിന്ന് കഴിവതും ഒഴിഞ്ഞു നിൽക്കുക. ഭാഗ്യദിനം വെള്ളി ഉത്രം: സ്വന്തം അദ്ധ്വാനം കൊണ്ട് പ്രവർത്തന വിജയവും സാമ്പത്തിക നേട്ടവുമുണ്ടാകും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും വന്നുചേരും. പുതിയ പ്രവർത്തനമേഖലകൾക്ക് രൂപകല്പന തയ്യാറാകും. വിശിഷ്ട സേവനത്തിന് അംഗീകാരം ലഭിക്കും. ഭാഗ്യദിനം ശനി

അത്തം: കൂട്ടുകച്ചവടക്കാർ തമ്മിൽ സ്വരചേർച്ചയില്ലാതെ പിരിയേണ്ടി വരും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. മേലധികാരിയിൽ നിന്ന് പ്രശംസയുണ്ടാകും. വാടകവീട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ താമസിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഭാഗ്യദിനം ഞായർ ചിത്തിര: പുതിയ ജോലിക്കു വേണ്ടിയോ വ്യവസായങ്ങളാരംഭിക്കുന്നതിനോ ശ്രമിച്ചു കൊണ്ടിരിക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തികളിൽ നിന്ന് എതിർഫലമുണ്ടാകും. പൂർവ്വിക സ്വത്ത് വന്നു ചേരും. വാഹനങ്ങളിലൂടെ ആദായം പ്രതീക്ഷിക്കാം. ഭാഗ്യദിനം ചൊവ്വ ചോതി: പ്രതീക്ഷിച്ച കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന് കാലതാമസം നേരിടും. കടക്കാരെക്കൊണ്ടുള്ള സമ്മർദ്ദമോ ബാങ്കിൽ നിന്നുള്ള സമ്മർദ്ദമോ അനുഭവപ്പെടും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. പുതിയ വീട് വാങ്ങാൻ അവസരം. ഭാഗ്യദിനം വ്യാഴം വിശാഖം: തൊഴിൽപരമായി മാറ്റങ്ങൾ സംഭവിക്കും. പുതിയ രീതിയുമായി ഇണങ്ങിച്ചേരാൻ പ്രയാസപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റുന്നതിന് അധികം യത്നിക്കേണ്ടിവരും. ഗൗരവമുള്ള പ്രവൃത്തികൾ ചെയ്ത് സൽപ്പേര് നേടും. ഭാഗ്യദിനം ഞായർ അനിഴം: ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പാലിക്കും. സുഹൃത്തുക്കൾ മുഖേന സാമ്പത്തിക ലബ്ധിയുണ്ടാകും. ദൂരയാത്ര ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. കടബാദ്ധ്യതകൾ പരിഹരിക്കും. ഭാഗ്യദിനം ചൊവ്വ തൃക്കേട്ട: ഭാവിയെ മുന്നിൽക്കണ്ട് പല പദ്ധതികളും ആവിഷ്‌കരിക്കും. മനസിന് ഉന്മേഷം പകരുന്ന എഴുത്തുകൾ ലഭിക്കാനിടവരും. കൃഷിയിൽ നിന്നും കൂടുതൽ വരുമാനമുണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ കലാപരമാക്കി മാറ്റും. ഭാഗ്യദിനം ബുധൻ മൂലം: സർവകാര്യങ്ങൾക്കും വിഘ്നം സംഭവിക്കുമെങ്കിലും ക്രമേണ വിജയത്തിലെത്തും. ആത്മീയ കാര്യങ്ങൾക്കായി സമയം വിനിയോഗിക്കും. ക്ഷേത്രജീവനക്കാർക്ക് നല്ല സമയമാണ്. യാത്രാവേളയിൽ പുതിയ ചില വ്യക്തികളെ പരിചയപ്പെടും. ഭാഗ്യദിനം വെള്ളി പൂരാടം: സന്താനങ്ങളുടെ വിവാഹക്കാര്യം തീരുമാനിക്കും. നിസാരകാര്യങ്ങളിൽ പോലും ശ്രദ്ധ വച്ചുപുലർത്തും. പുതിയ വർക്ക് ഷോപ്പുകളോ ഹോട്ടലുകളോ തുടങ്ങും. എല്ലാരംഗങ്ങളിലും ധീരതയും കാര്യശേഷിയും പ്രദർശിപ്പിക്കും. ഭാഗ്യദിനം തിങ്കൾ ഉത്രാടം: പിതാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് പലവിധനേട്ടങ്ങളുണ്ടാകും. വീടിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ചില പ്രമാണങ്ങൾ കൈവശം വന്നുചേരും. പലതരം ആഢംബര വസ്തുക്കൾ അധീനതയിൽ വരും. ഭാഗ്യദിനം ഞായർ തിരുവോണം: തന്റെ വസ്തുവകകൾ പണയപ്പെടുത്തി ബിസിനസ് വിപുലീകരിക്കും. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കും. പുണ്യക്ഷേത്രം സന്ദർശിക്കും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യത്തിന് കാലതാമസം നേരിടും. ഭാഗ്യദിനം ചൊവ്വ അവിട്ടം: പാർട്ണർ മുഖേന ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. എല്ലാകാര്യങ്ങളിലും ധീരതയും തന്റേടവും പ്രദർശിപ്പിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിപ്പിക്കും. ഭാഗ്യദിനം വ്യാഴം ചതയം: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. വ്യാപാരത്തിൽ ലാഭം കിട്ടിക്കൊണ്ടിരിക്കും. ചെറുയാത്രകൾ സുഖകരമായി തീരും. തൊഴിൽരംഗം പുഷ്ടിപ്പെടും. സ്ത്രീകളിൽ നിന്നും പല സഹായങ്ങളുണ്ടാകും. ഭാഗ്യാന്വേഷികൾക്ക് നല്ല സമയമാണ്. ഭാഗ്യദിനം ബുധൻ പൂരുരുട്ടാതി: പ്രായം കവിഞ്ഞ് നിൽക്കുന്നവരുടെ വിവാഹം നടക്കും. അവനവന്റെ തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. പുരാവസ്തുക്കൾ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും താല്പര്യമുണ്ടാകും.. കൃഷിയിൽ നിന്നും വാടകയിനത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ ഉത്രട്ടാതി: പരിശ്രമങ്ങൾ വിജയിക്കുമെന്നതിനാൽ മനഃസമാധാനമുണ്ടാകും. വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന് സാദ്ധ്യതകൾ വന്നുചേരും. പുതിയ ചില പദ്ധതികൾ തുടങ്ങും. ശത്രുതയിലുള്ള ബന്ധുജനങ്ങളെ രമ്യതയിലാക്കും. ഭാഗ്യദിനം വെള്ളി രേവതി: ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തും. പലകേന്ദ്രങ്ങളിൽ നിന്നും ധനലാഭമുണ്ടാകും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടും. ഭാഗ്യദിനം ഞായർ