ടിവിയുള്ള മുറിയിൽ കിടക്കാറുണ്ടോ? ഇതറിഞ്ഞാൽ പിന്നെ ഒരിക്കലും അങ്ങനെ ചെയ്യില്ല, എത്രയും വേഗം ശീലം മാറ്റിക്കോളൂ
Friday 26 September 2025 2:24 PM IST
വീട് നിർമിക്കുമ്പോൾ വാസ്‌തു നോക്കുന്ന ധാരാളംപേരുണ്ട്. എന്നാൽ, അതിനുശേഷം വാസ്‌തു നോക്കുന്നതിനെപ്പറ്റി ചിന്തിക്കാറുപോലുമില്ല. യഥാർത്ഥത്തിൽ വീട് വയ്‌ക്കുമ്പോൾ മാത്രമല്ല, അതിന്റെ പരിപാലനത്തിലും വാസ്‌തു പ്രധാനമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വാസ്‌തുശാസ്‌ത്രം വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. വാസ്‌തു പ്രകാരം ജീവിക്കുന്നതിലൂടെ ജീവിതത്തിലും വീട്ടിലും സമാധാനവും സമൃദ്ധിയും പോസിറ്റിവിറ്റിയും നിറയ്‌ക്കാൻ സാധിക്കും. നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റിവിറ്റിയെ ആകർഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.
- വീട്ടിൽ രണ്ടുനേരം വിളക്ക് കൊളുത്തുന്നത് നല്ലതാണ്. ഐശ്വര്യവും പോസിറ്റീവ് ഊർജവും ആകർഷിക്കാൻ ഇത് സഹായിക്കും. വീടിനുള്ളിലാണ് വിളക്ക് കൊളുത്തി വയ്‌ക്കേണ്ടത്.
- ആഴ്‌ചയിൽ ഒരിക്കലെങ്കിലും വീട് മുഴുവൻ തുടച്ച് വൃത്തിയാക്കുക. ഇതിനായി ഉപയോഗിക്കുന്ന വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർക്കുന്നത് പോസിറ്റീവ് ഊർജം വർദ്ധിപ്പിക്കാൻ സഹായിക്കും.
- വീടിന്റെ മുൻവശത്തെ പ്രധാന വാതിലിന് മുന്നിൽ തടസമായി ഒന്നുംതന്നെയില്ലെന്ന് ഉറപ്പുവരുത്തുക.
- ഉറങ്ങാൻ പോകുമ്പോൾ കണ്ണാടിയോ ടെലിവിഷനോ അല്ലെങ്കിൽ നിങ്ങളുടെ രൂപം പ്രതിഫലിക്കുന്ന മറ്റെന്തെങ്കിലും വസ്‌തുവോ അവിടെയില്ലെന്ന് ഉറപ്പാക്കുക. നിങ്ങളെ അഭിമുഖീകരിക്കാത്ത രീതിയിൽ മുറിയിൽ കണ്ണാടി വരുന്നതിൽ തെറ്റില്ല.
- കൊലപാതകം, മരണം, അക്രമങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ കിടപ്പുമുറിയിൽ വയ്‌ക്കാൻ പാടില്ല. ഇത് ദാമ്പത്യ ബന്ധം തകർക്കുമെന്നാണ് വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നത്.
- വീടിന്റെ വടക്ക് - കിഴക്ക് ഭാഗം എപ്പോഴും നല്ല വെളിച്ചമുള്ള രീതിയിൽ ക്രമീകരിക്കുക. ഇത് പോസിറ്റീവ് ഊർജത്തെ വളരെ വേഗം ആകർഷിക്കും.