പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഹൈക്കോടതി ജീവനക്കാരൻ അറസ്റ്റിൽ

Friday 26 September 2025 4:43 PM IST

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജീവനക്കാരനെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി. സെന്ററിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ഹരീഷ് (50) ആണ് പിടിയിലായത്.

ഇയാൾ ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾക്കായി ഇയാളെ കോടതിയിൽ ഹാജരാക്കി.