രാജേഷ് ധ്രുവയും സുന്ദരിയായി രവിക്ഷയും
രാജേഷ് ധ്രുവ, രവിക്ഷ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങളുമായി പീറ്റർ സിനിമയിലെ "സുന്ദരി സുന്ദരി" ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് കപിൽ കപിലൻ, സംഗീത ശ്രീകാന്ത് എന്നിവർ ചേർന്നാണ്. സിജു തുറവൂർ ആണ് വരികൾ രചിച്ചത്. ഋത്വിക് മുരളീധർ ഈണം പകരുന്നു.മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ശിങ്കാരി മേളത്തെ ചുറ്റിപ്പറ്റി കഥ പറയുന്നു . ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകൾ നിറഞ്ഞതാണ്.സുകേഷ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രംസെൻസിറ്റീവ് ക്രൈം ഡ്രാമ കൂടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ്, ജാൻവി റായല എന്നിവരാണ് മറ്റ് താരങ്ങൾ. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സുകേഷ് ഷെട്ടിയാണ്. ഛായാഗ്രഹണം: ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ: നവീൻ ഷെട്ടി, സംഗീതം: ഋത്വിക് മുരളീധർ, കല: ഡി.കെ നായക്,
രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ: ശബരി