വായുപുത്ര ദസറ റിലീസ്
ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന "വായുപുത്ര" 3D അനിമേഷൻ ഇതിഹാസ ചിത്രം ദസറ റിലീസിന് . സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്ആണ് . ചരിത്രം, ഭക്തി, ആധുനിക കാഴ്ച എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് കൊണ്ട് വരുന്നത്. ഒരു കുന്നിൻ മുകളിൽ ഉയർന്ന് നിന്ന് ലങ്ക തീയിൽ എരിയുന്നത് കാണുന്ന ഹനുമാന്റെ ശക്തമായ രൂപവുമായി പോസ്റ്റർ പുറത്തിറങ്ങി. ചന്ദു മൊണ്ടേതിയുടെ ദർശനാത്മകമായ കഥപറച്ചിലിലും നാഗ വംശിയുടെ നിർമ്മാണ വൈദഗ്ധ്യത്തിലും, വായുപുത്ര ഇന്ത്യൻ സിനിമയെ പുനർനിർവചിക്കാനാണ് ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പി.ആർ. ഒ - ശബരി