പൊട്ടാസ് പൊട്ടിത്തെറി ഗാനവുമായി കിലി പോൾ

Saturday 27 September 2025 3:48 AM IST

അൽത്താഫ് സലിമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ഇന്നസെന്റ് എന്ന ചിത്രത്തിലെ വെടിച്ചില്ല് ഗാനം പുറത്ത്, 'പൊട്ടാസ് പൊട്ടിത്തെറി...' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റുമായി വെടിച്ചില്ല് ഐറ്റമാണ് സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോളും സംഘവും നടത്തുന്നത് . തനി ടാൻസാനിയൻ വേഷത്തിലാണ് കിലി പോളും സംഘവും . വിനായക് ശശികുമാറിന്റെ വരികൾക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരിക്കാറും കിലി പോളും ചേർന്നാണ് ആലാപനം. കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം ആണ് 'ഇന്നസെന്റ് '. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയതാണ്. സർക്കാർ ഓഫീസിലെ നൂലാമാലകളുമായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമാണ് ഇന്നസെന്റ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ ഷിഹാബ് കരുനാഗപ്പള്ളി, ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എലമെന്റ് ഓഫ് സിനിമയുടെ ബാനറിൽ എം .ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മാണം. വിതരണം: സെഞ്ച്വറി ഫിലിംസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.