ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

Saturday 27 September 2025 2:15 AM IST

തിരുവനന്തപുരം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 67-ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 28ന് തുടങ്ങും. തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ നടക്കുന്ന മത്സരങ്ങൾ പ്രൊഫ.എം.എസ് രമേശൻ നായർ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ പ്രൊഫ.എം.ജി.ശശിഭൂഷൺ സമ്മാനങ്ങൾ വിതരണം ചെയ്യും. ചുവട് മുതൽ ഉറുമിപ്പയറ്റ് വരെയുള്ള 13 ഇനങ്ങളിലാണ് മത്സരങ്ങൾ. സീനിയർ, ജൂനിയർ, സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 400ലധികം കളരി അഭ്യാസികൾ പങ്കെടുക്കുമെന്ന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ അറിയിച്ചു.