പ്രതിഷേധ ധർണ
Saturday 27 September 2025 2:16 AM IST
തിരുവനന്തപുരം:അദ്ധ്യാപകർ നേരിടുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ അസോസിയേഷൻ ഒഫ് കേപ്പ് ടീച്ചേഴ്സ് (ആക്റ്റ്) കേപ്പ് ഹെഡ് ഓഫീസിൽ പ്രതിഷേധ ധർണ നടത്തി.മുൻ അരുവിക്കര എം.എൽ.എയും ആക്റ്റ് വർക്കിംഗ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥൻ ധർണ ഉദ്ഘാടനം ചെയ്തു.ആക്റ്റ് ജനറൽ സെക്രട്ടറി ഡോ.ജെ.ദിലീപ്‌ലാൽ,ജി.സി.റ്റി.ഒ. ജനറൽ സെക്രട്ടറി ഡോ.എബിൻ.ടി.മാത്യൂസ്,മത്സ്യ തൊഴിലാളി കോൺഗ്രസ് നേതാവ് ജോർജ്ജ് വെട്ടുകാട്,ആക്റ്റ് വൈസ് പ്രസിഡന്റുമാരായ പ്രൊഫ.രാജേഷ്,പ്രൊഫ.സരിത,ആക്റ്റ് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഡോ.ഷൈനി തങ്കച്ചൻ,പ്രൊഫ.ജിതിൻ,പ്രൊഫ.റിൻസൺ വർഗീസ്സ്,പ്രൊഫ.റോൺ.പി.മാത്യു എന്നിവർ പങ്കെടുത്തു.