കിറ്റുകൾ നൽകി

Saturday 27 September 2025 1:16 AM IST

തിരുവനന്തപുരം: പൂജപ്പുര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയ നഗരസഭ തൊഴിലാളികൾക്ക് പൂജപ്പുര കനറാ ബാങ്ക് കിറ്റുകൾ നൽകി. കനറാ ബാങ്ക് മാനേജർ പ്രിയ,രജിത,രഞ്ജിത തുടങ്ങിയവർ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറി. പൂജപ്പുര സരസ്വതി മണ്ഡപം ജനകീയസമിതി പ്രസിഡന്റ്‌ കെ.ശശികുമാർ,സെക്രട്ടറി പി.ഗോപകുമാർ,ട്രഷറർ ടി.എസ്.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.