അണ്ടൂർക്കോണത്ത് ബേബി ഷോ

Saturday 27 September 2025 2:28 AM IST

കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്ത് ബേബി ഷോ സംഘടിപ്പിച്ചു.18 വാർഡുകളിൽ നിന്നായി 140ഓളം കുട്ടികൾ പങ്കെടുത്തു. ആരോഗ്യം, ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കാരമൂട് ഓട്ടോപാർക്കിൽ സംഘടിപ്പിച്ച ബേബിഷോ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മാജിതാ ബീവി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.റഫീഖ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ വീണ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി മധു,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കേസോമൻ,അർച്ചന,സണ്ണികുമാർ,സിത്താര,വൈഷ്ണ,അനുജ,ഹസീന തുടങ്ങിയവർ പങ്കെടുത്തു.