ആര്യാടൻ മുഹമ്മദ് അനുസ്മരണം

Saturday 27 September 2025 1:31 AM IST

തിരുവനന്തപുരം: മുൻവൈദ്യുതി മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മൂന്നാം ചരമവാർഷിക അനുസ്മരണം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടന്നു. കോൺഗ്രസ് വഞ്ചിയൂർ ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യമുന.സി.എസ് അദ്ധ്യക്ഷയായി. ഭാരവാഹികളായ സതീഷ് കുമാർ,രാജേഷ് കുമാർ,പ്രദീപ്,പ്രകാശ്,ബിജു,അജി ശിവൻ,സനിൽ ജോൺസൺ,അശോക് കുമാർ,അഞ്ജന,ഷിജുകുമാർ,മിഥുൻമോഹൻ എന്നിവർ പങ്കെടുത്തു.