ബാർ അസോസിയേഷന്‍ അനുമോദനം
കാഞ്ഞങ്ങാട്: സുപ്രീംകോടതി ബാർ അസോസിയേഷൻ നടത്തിയ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും നാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജനറൽ കാറ്റഗറി ചാമ്പ്യനായ ഹൊസ്ദുർഗ് ബാർ അസോസിയേഷൻ അംഗം വിജിത്ത് മടയമ്പത്ത് ,കണ്ണൂർ യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആർ.അനഘ,മൂന്നാം റാങ്ക് നേടിയ ശ്രീദേവി നാരായണൻ എന്നിവരെ ബാർ അസോസിയേഷൻ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സീനിയർ അഭിഭാഷകൻ എൻ.രാജ്‌മോഹൻ ക്ലാസ് എടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ ജഡ്ജ് പി.എം.സുരേഷ്, ഹൊസ്ദുർഗ് സബ് ജഡ്ജ് എം.സി ബിജു, ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അബ്ദുൽ റാസിക്ക്, മുൻ ജില്ല പ്രോസിക്യൂട്ടർ കെ.ദിനേശ് കുമാർ, പ്രോസിക്യൂട്ടർമാരായ എ.ഗംഗാധരൻ, കെ.പി.അജയ് എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി കെ.എൽ.മാത്യു സ്വാഗതവും ജോയിൻ സെക്രട്ടറി നസീമ അബ്ദുള്ള നന്ദിയും പറഞ്ഞു