കെ.മാധവൻ അനുസ്മരണം

Friday 26 September 2025 9:33 PM IST

കാഞ്ഞങ്ങാട് : ചരിത്രം ബോംബ് ഫാക്ടറി ആകുമ്പോൾ പ്രതിരോധിക്കേണ്ടത് ചരിത്ര വിദ്യാർത്ഥികളാണെന്ന് ചരിത്ര ഗവേഷകൻ ഡോ. പി.പി.അബ്ദുൾ റസാഖ് അഭിപ്രായപ്പെട്ടു. വലിയ പ്രതിമകളും സ്മാരകങ്ങളും നിർമ്മിച്ച് മഹാത്മഗാന്ധിയെ ചെറുതാക്കാൻ നടത്തുന്ന നീക്കങ്ങളും ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങളും ചെറുത്തില്ലെങ്കിൽ വീണ്ടെടുക്കാനാകാത്ത നിലയിൽ ചരിത്ര സത്യങ്ങൾ നഷ്ടപ്പെട്ടു പോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.മാധവൻ ഫൗണ്ടേഷന്റെയും പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.മാധവൻ അനുസ്മരണം, ചരിത്ര സെമിനാർ പരിപാടികളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.മാധവൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.സി.ബാലൻ ആമുഖ ഭാഷണം നടത്തി. ഡോ.നന്ദകുമാർ കോറോത്ത് സ്വാഗതവും ഡോ.കെ.ലിജി നന്ദിയും പറഞ്ഞു. ഡോ.അജയ കുമാർ കോടോത്ത്, ഡോ.സി.എച്ച്. സറഫുന്നിസ, ഡോ.എ.എം.അജേഷ്, എൽ.കെ.ശരണ്യ എന്നിവർ സംസാരിച്ചു.