കേളകം ഹയർ സെക്കൻ‌ഡറി സ്കൂളിൽ രക്തദാന ക്യാമ്പ്

Friday 26 September 2025 9:40 PM IST

കേളകം:കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ മലബാർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടെ നടന്ന 'ജീവദ്യുതി' രക്തദാന ക്യാമ്പ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി.അനീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷത വഹിച്ചു.കേളകം പൊലീസ് സബ് ഇൻസ്‌പെക്ടർ സി.വി.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത വാത്യാട്ട്, പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്,പി.ടി.എ പ്രസിഡന്റ് ജിൽസ് വർഗീസ് , മദർ പി.ടി. എ പ്രസിഡന്റ് ബിനിത, ഹെഡ്മാസ്റ്റർ എം.വി.മാത്യു, ബ്ലഡ് ബാങ്ക് കൗൺസിലർ റോജിയ, സ്റ്റാഫ് സെക്രട്ടറി പി.ജെ.വിജി , എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ എൻ എസ് എസ് വളണ്ടിയർമാർ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.