അരൂർ ദേശീയപാതയിൽ തടി ലോറി മറിഞ്ഞു
Saturday 27 September 2025 1:32 AM IST
അരൂർ : അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ ദേശീയപാതയോരത്ത് തടി കയറ്റിവന്ന ലോറി മറിഞ്ഞു, ആളപായമില്ല. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അരൂർ ശ്രീനാരായണ നഗറിന് മുന്നിൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ലോറി മറിഞ്ഞത്. പെരുമ്പാവൂർ പ്ലൈവുഡ് കമ്പനിയിലേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ ആഴം തിരിച്ചറിയാതെ പോയതാണ് ലോറി മറിയാനുള്ള കാരണം. ഉച്ചയോടെ തടി മറ്റൊരു ലോറിയിലേക്ക് നീക്കിയ ശേഷം മറിഞ്ഞ ലോറി മാറ്റി. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശമാണിത്.