സുരക്ഷിത് മാർഗ് പദ്ധതി ഉദ്ഘാടനം

Saturday 27 September 2025 2:34 AM IST

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളിലൂടെ റോഡ് സംസ്കാരത്തിൽ കാതലായ മാറ്റം സാദ്ധ്യമാകുമെന്ന് ജില്ലാ കളക്ടർ

അലക്സ് വർഗീസ് പറഞ്ഞു. ജില്ലയിൽ സുരക്ഷിത് മാർഗ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.ടി.ഒ സജിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജയരാജ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. ജീവ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ. കരൻ, സെന്റ് ജോസഫ് ഹൈസ്ക്കൂൾ മാനേജർ സിസ്റ്റർ ജെട്റൂഡ് മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.