വിളംബര ജാഥ നടന്നു

Saturday 27 September 2025 1:34 AM IST

മാരാരിക്കുളം:പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കുകൂടി കായിക അവസരങ്ങൾ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള ആലപ്പുഴയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി 27, 29 എന്നീ തീയതികളിലായി ഇൻക്ലൂസീവ് കായികോത്സവം സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ജി.എച്ച്.എസ് എൽ.പി.എസ് കലവൂർ നടത്തിയ വിളംബര ജാഥ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. കെ എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കലവൂർ എച്ച്.എൽ.പി.എസ് പ്രഥമ അദ്ധ്യാപകൻ എം.എ.മണികണ്ഠൻ,ആർ.രാഹുൽ ,ടി.സി.രഞ്ജിത്ത്,പി.സുരേഷ് എന്നിവർ സംസാരിച്ചു. ചേർത്തല ബി.ആർ.സി ബി.പി.സി പി.എസ്.ബിജി സ്വാഗതവും സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ടി.എച്ച്. നജീല നന്ദിയും പറഞ്ഞു.