ആയുർവേദ മെഡിക്കൽ ക്ലാസും ബോധവത്കരണവും
Saturday 27 September 2025 1:44 AM IST
ആലപ്പുഴ: പത്താം ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പ്, ഭാരതീയചികിത്സാ വകുപ്പ്, എഴുപുന്ന ഗ്രാമ പഞ്ചായത്ത്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. എഴുപുന്ന ശ്രീനാരായണപുരം ഗവ. ആയുർവേദ സബ് സെന്ററിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.കെ. മധുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മനു വെങ്കിടേഷ് ക്ലാസ് നയിച്ചു. പഞ്ചായത്തംഗങ്ങളായ തങ്കമണി സോമൻ, ബിന്ദു വിജയൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. യേശുദാസ് എന്നിവർ പങ്കെടുത്തു.