സ്വാഗതസംഘം രൂപീകരിച്ചു

Saturday 27 September 2025 1:44 AM IST

മാന്നാർ: ഒക്ടോബർ രണ്ടിന് ചെന്നിത്തല മഹാത്മ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ മാന്നാർ ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.ടി ഷൈലജ അദ്ധ്യക്ഷയായി.. സെക്രട്ടറി ബെറ്റ്സി ജിനു, ജില്ല വൈസ് പ്രസിഡന്റ് ടി.സുകുമാരി, സി.പി.എം ഏരിയ സെക്രട്ടറി പി.എൻ.ശെൽവരാജൻ, ആർ.സഞ്ജീവൻ, കെ.എം.അശോകൻ, ടി.എ.സുധാകരക്കുറുപ്പ്, ഡി.ഫിലേന്ദ്രൻ, കെ.പ്രശാന്ത്, ഇ.എൻ നാരായണൻ, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ എൻ നാരായണൻ (ചെയർമാൻ), ബെറ്റ്സി ജിനു (കൺവീനർ)