ആത്മാഭിമാന സദസ്

Saturday 27 September 2025 1:51 AM IST

മുഹമ്മ: ക്ഷേമ പെൻഷൻ കൈക്കൂലി അല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹം അല്ല, യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യവുമായി സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ചു കെ എസ് കെ ടി യു മുഹമ്മ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച " ആത്മാഭിമാന സദസ്സ് " കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി. പി. ദിലീപ് ഉദ്ഘാടനം ചെയ്തു. കെ. സലിമോൻ അദ്ധ്യക്ഷനായി. കെ എസ് കെ ടി യു മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി. രഘുനാഥ് , എൻ. ടി. റെജി

സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സി.കെ.സുരേന്ദ്രൻ , ജെ.ജയലാൽ , ടി.ഷാജി , കെ.എസ്.കെ. ടി.യു ഏരിയാ പ്രസിഡന്റ് ബി. ജിജിമോൻ, സെക്രട്ടറി ജി. രാജീവ് , എം. ചന്ദ്ര , വിഷ്ണു വി.വട്ടച്ചിറ , ഡി. ദിലീപ് കുമാർ , അൻഷാദ് എന്നിവർ സംസാരിച്ചു.