പൊന്നറ ജി.ശ്രീധർ അനുസ്മരണം
Saturday 27 September 2025 2:05 AM IST
തിരുവനന്തപുരം: പൊന്നറ ശ്രീധർ സാംസ്കാരിക സമിതി തമ്പാനൂർ പൊന്നറ പാർക്കിൽ സംഘടിപ്പിച്ച പൊന്നറ ജി.ശ്രീധർ അനുസ്മരണം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.പൊന്നറ ശ്രീധർ സേവാ ശ്രേഷ്ഠാ പുരസ്കാരം ഗാന്ധി സ്മാരക നിധി ഡയറക്ടറും ഗാന്ധി മിത്രമണ്ഡലം ചെയർമാനുമായ അഡ്വ.ബി.ജയചന്ദ്രൻ നായർക്ക് കെ.മുരളീധരൻ നൽകി. സംസ്കാരിക സമിതി ചെയർമാൻ അഡ്വ.അനിൽ കാട്ടാക്കട അദ്ധ്യക്ഷത വഹിച്ചു. ഡോ.വിവേകാനന്ദൻ,മുടവൻമുകൾ രവി,അഡ്വ.എസ്.രാജശേഖരൻ നായർ,ദിനകരൻപിള്ള,ബിനു മരുതത്തൂർ, വി.കെ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.