മൻമോഹൻ സിംഗ് അനുസ്മരണം

Saturday 27 September 2025 2:05 AM IST

നെയ്യാറ്റിൻകര: സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോ.മൻമോഹൻ സിംഗിന്റെ 93-ാം ജന്മവാർഷികം നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. അയിര സുരേന്ദ്രൻ,എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,അപ്പുകുട്ടൻനായർ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,വട്ടവിള വിജയൻ,നെയ്യാറ്റിൻകര അജിത്,മണലൂർ ഗോപകുമാർ,ജയരാജ് തമ്പി,രാധാകൃഷ്ണൻ നായർ, മരുതത്തൂർ ഗോപൻ എന്നിവർ പങ്കെടുത്തു.