ആക്രമണക്കേസിലെ പ്രതി അറസ്റ്റിൽ
Saturday 27 September 2025 2:25 AM IST
പത്തനംതിട്ട: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിലെ പ്രതിയെ ഇലവുംതിട്ട പൊലീസ് പിടികൂടി. മഞ്ഞനിക്കര മാത്തൂർ കുന്നത്തേത്ത് ലക്ഷംവീട്ടിൽ കെ ബിനുമോൻ (37) ആണ് പിടിയിലായത്. മഞ്ഞനിക്കര പൊടിമണ്ണിൽ വീട്ടിൽ രാജേഷിനെയാണ് പ്രതി ഉപദ്രവിച്ചത്. കഴിഞ്ഞ 12നായിരുന്നു സംഭവം. പ്രതിയെ ഇന്നലെ പുലർച്ചെ മഞ്ഞനിക്കരയിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐ കെ.എൻ അനിൽ, എസ്.സി.പി.ഒ കെ.ജി അനിൽകുമാർ, സി.പി.ഒ മാരായ രാകേഷ്, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.