'ഭരണകക്ഷിയിലെ ആളുകൾ നായകന്റെ സുഹൃത്തുക്കൾ, ആ വർഷത്തെ എല്ലാ അവാർഡുകളും ലഭിച്ചത് ആ സിനിമയ്ക്ക് '
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രൂപേഷ് പീതാബംരൻ. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ സുഹൃത്തുക്കൾ ആയതു കൊണ്ട് ആ വർഷത്തെ എല്ലാ അവാർഡുകളും ആ സിനിമയ്ക്ക് ലഭിച്ചെന്നാണ് രൂപേഷ് പറഞ്ഞത്. താൻ ഇതിന് സാക്ഷിയാണെന്നും അതിന്റെ നിർമ്മാതാവിന് ആ വർഷം മറ്റൊരു സിനിമയ്ക്ക് അവാർഡ് ലഭിച്ചെന്നും രൂപേഷ് പറയുന്നു.
കേരളത്തിലെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായ സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാൽ ഏതു സിനിമയാണെന്ന് മനസിലാകും. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി, സുഹൃത്തുക്കളായ രാഷ്ട്രീയക്കാരോട് എന്താടോ നമുക്കൊന്നുംഅവാർഡില്ലേ എന്ന് ചോദിച്ചു.
ആ സിനിമയ്ക്ക് നടൻ, സംവിധായകൻ, സിനിമ, നടി തുടങ്ങി എല്ലാ സ്റ്റേറ്റ് അവാർഡും കിട്ടി, അതിലെ നിർമ്മാതാവ് ഒരു നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാൻ പറ്റാത്തതിനാൽ വേറൊരു സിനിമയ്ക്ക് അഭിനയത്തിന് സ്റ്റേറ്റ് അവാർഡ് കൊടുത്തു. മൊത്തം അവാർഡും ആ ടീമിനായിരുന്നുവൊന്നും രൂപേഷ് പറഞ്ഞു. എന്റെ സിനികളശൊന്നും അവാർഡിന് അയച്ചിട്ടില്ല, ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല. അതേ സമയം ദുൽഖർ നായകനായ ചാർളി എന്ന ചിത്രത്തെ കുറിച്ചാണ് രൂപേഷ് പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയാ ചർച്ചകളിൽ നിറയുന്നത്. ആ വർഷം എട്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.