ഐ.എസ്.ഒ സർട്ടിഫിക്കറ്റ് വിതരണം
Saturday 27 September 2025 12:58 AM IST
തൃശൂർ: ജില്ലയിലെ 49 കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള ഐ.എസ്.ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.ആർ.ജോജോ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ, കൗൺസിലർ റെജി ജോയ്, കില സീനിയർ മാനേജർ കെ.ശ്രീരിഷ, ലീഡ് കോർഡിനേറ്റർ സി.എം.പ്രേമാനന്ദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ സ്വാഗതവും കുടുംബശ്രീ അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ.കെ.പ്രസാദ് നന്ദിയും പറഞ്ഞു.